ആദ്യ കാലങ്ങളിൽ വെള്ളാഞ്ചിറ ചാലകുടി ഫൊറോനാ പള്ളി ഇടവകയിൽ ഉൾപെട്ടിരുന്നു, വെള്ളാഞ്ചിറയിലെ ക്രിസ്ത്യാനികൾ വി.കുർബാനക്കും കൌദാശിക ശുശ്രുഷകൾക്കും
മൃതദേഹ സംസ്കാരം തുടങ്ങിയ വിവിധ ആദ്ധ്യാത്മിക ആവശ്യങ്ങൾക്കും ചാലകുടി ഫൊറോനാ പള്ളിയിൽ പോകുക ക്ലെശകരമായിരുന്നു. 1947-48 കാലഘട്ടത്തിൽ 82 കാതോലിക്കാ കുടുംബങ്ങൾ
മാത്രം ഉണ്ടായിരുന്ന ഈ പ്രദേശത്ത് ഒരു ദേവാലയം പണിയുന്നതിനുള്ള ശ്രമം ആരംഭിച്ചത്. ചാലകുടി ഫൊറോനാ പള്ളി വികാരിയായിരുന്ന പെ. ബഹു. ജെയിംസ് വടകൂട്ട് അച്ഛൻറെ പരിശ്രമത്തിലാണ്.
1950 ൽ പെ. ബഹു. ജെയിംസ് വടകൂട്ട് അച്ഛൻറെ നേതൃത്വത്തിൽ നടത്തിയ നിവേദനതിന്റെ ഫലമായി തൃശൂർ ജില്ല കളക്ടറുടെ നടപടിപ്രകാരം ഇവിടെ ഒരു സിമിത്തെരി പണിയുന്നതിനു അനുവാതം ലഭിച്ചു . തൃശൂർ രൂപതാ വികാരി ജനറാളും അട്മിനിസ്ട്രടരുമയിരുന്ന ബഹു. മോൻ. ആന്റണി പുതുസേരിയച്ചന്റെ കല്പനപ്രകാരം പള്ളിയും സിമിതെരിയും പണിയുന്നതിനു അനുവാതം ലഭിച്ചു . പണി പൂർത്തിയായ ഫാത്തിമാ മാതാ പള്ളിയുടെ വെഞ്ചിരിപ്പ് കർമം 1953 ഒക്ടോബർ 13 നു നിർവഹിക്കപെട്ടു.തുടർന്ന് ചാലകുടി ഫൊറോനാ പള്ളിയുടെ കുരിസ്സു പള്ളിയായി . പിന്നീടു അഭിവന്യ തൃശൂർ മെത്രാൻ മാർ ജോർജ് ആലപ്പാട്ടിന്റെ കല്പന പ്രകാരം 1966 ജനുവരി 26 മുതൽ വെള്ളഞ്ചിറ ഒരു സ്വതന്ത്ര ഇടവകയി തീർന്നു.
സ്ഥല പരിമിതിയും കാലപഴക്കവും നിമിത്തം പുതിയ പള്ളിയും , വൈദീകമന്ദിരവും പണിയേണ്ടത് ആവശ്യമായി വന്നു. ബഹു. വികാരി ഡേവിസ് അംബൂക്കനചന്റെ നേതൃത്വത്തിൽ അംഗീകാരം നേടുകയും 2001 ഓഗസ്റ്റ് 15 ന് പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു. ഇടവകജനങ്ങളും അഭ്യുദയകാംക്ഷികളും വികാരിയച്ചന്റെ നേതൃത്വത്തിൽ ഒത്തൊരുമയോടെ പ്രവർത്തിച്ചതിന്റെ ഫലമായി പരി. അമ്മയുടെ മദ്യസ്ഥതയിൽ പണിതീർത്ത മനോഹരമായ ദേവാലയം 2003 ഏപ്രിൽ 24 ന് ഇരിങ്ങാലകുട രൂപതാദ്ധ്യക്ഷൻ മാർ ജെയിംസ് പഴയാറ്റിൽ വെഞ്ചിരിച് പ്രതിഷ്ഠിച്ചു. More